Biography of rabindranath tagore in malayalam
Works of rabindranath tagore!
രവീന്ദ്രനാഥ ടാഗോര്‍
കവി, തത്വചിന്തകന്‍, കഥാകൃത്ത്, നോവലിസ്റ്റ്, വിദ്യാഭ്യാസ പണ്ഡിതൻ, ചിത്രകാരന്‍, നാടകരചിയിതാവ്, ഗാനരചയിതാവ്, ഗായകന്‍, സാമൂഹികപരിഷ്‌കര്‍ത്താവ് എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വ്യക്തിയാണ് രവീന്ദ്രനാഥ ടാഗോര്‍.
Biography of rabindranath tagore in malayalam
ഇന്ത്യന്‍ സാഹിത്യത്തെ ആഗോളതലത്തിലെത്തിച്ച രവീന്ദ്രനാഥ ടാഗോര്‍ വിശ്വകവി എന്ന് വിശേഷിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യപൂര്‍വ്വ ഭാരതത്തിന്‍റെ കലാ-സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ടാഗോര്‍ നോബല്‍ സമ്മാനം നേടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്.
1861 മെയ് ഏഴിന് കൊല്‍ക്കത്തയില്‍ ദേബേന്ദ്രനാഥ ടാഗോറിന്റെയും ശാരദാദേവിയുടെയും മകനായാണ് രവീന്ദ്രനാഥ ടാഗോര്‍ ജനിച്ചത്.
അച്ഛനായ ദേവേന്ദ്രനാഥ ടാഗോറും സാഹിത്യ രംഗത്തെ പ്രമുഖനായിരുന്നു. എട്ട് വയസ്സ് മുതല്‍ കവിതയെഴുതി തുടങ്ങിയ അദ്ദേഹം പതിനാറാം വയസ്സില്‍ ഭാനുസിംഹന്‍ എന്ന തൂലികാനാമത്തില്‍ അദ്ദേഹത്തിന്‍റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.
ടാഗോര്‍ തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ നല്ലൊരു ഭാഗം ഗൃഹത്തില്‍ ത